ഹൈദരാബാദ്: എട്ട് വയസുകാരന് കല്ല് കൊണ്ട് തലക്കടിയേറ്റ് ദാരുണാന്ത്യം. ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ ഷാദ്നഗറിലാണ് സംഭവം. ഷാദ്നഗറിലെ ഹാജിപ്പള്ളി റോഡിലുള്ള ഒരു കുടിലിലാണ് അമ്മ സായമ്മക്കൊപ്പം ദ്യാവാരി കട്ടപ്പ താമസിച്ചിരുന്നത്. കുട്ടിയുടെ കുടുംബം ഉൾപ്പെടെയുള്ള നാട്ടുകാർ പന്നികളെ വളർത്തി വിറ്റ് ഉപജീവനം നടത്തുന്നവരാണ്.
കള്ളന്മാരായ യെല്ലയ്യയും മറ്റ് രണ്ടുപേരും കുട്ടിയുടെ വീട്ടിൽ വന്ന് പന്നികളെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മോഷണം കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ ആക്രമണത്തിന് ശ്രമിച്ചത്.
ഇതേ തുടർന്നാണ് കട്ടപ്പയെ പിടികൂടി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് യെല്ലയ്യയും മറ്റ് രണ്ടുപേരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.com/el/register?ref=IQY5TET4
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.com/sl/register?ref=OMM3XK51