കൊച്ചി: ഇന്ത്യ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2024ലെ (ഐഐടിഎഫ്) സെബിയുടെ ‘ഭാരത് കാ ഷെയര്‍ ബസാര്‍’ പവിലിയനില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനും (ആംഫി) പങ്കാളികളായി.
സന്ദര്‍ശകരില്‍ സാമ്പത്തിക അവബോധം വളര്‍ത്തുകയും ഓഹരി വിപണിയിലെ സാധ്യതകളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് ന്യൂഡല്‍ഹിലെ പ്രഗതി മൈതാനിയില്‍ നടന്ന ഈ പ്രദര്‍ശനത്തിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിട്ടത്.
20 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് ഇവിടെ സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒത്തു ചേർന്നത്. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവിടെ ലഭ്യമാക്കി.