ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും ഭൂചലനം. രാവിലെ 7:27നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ആന്ധ്രയില്‍ വിജയവാഡ, വിശാഖപട്ടണം, ജഗ്ഗയ്യപേട്ട് എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
20 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂചലനമാണിതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. തെലങ്കാനയില്‍ ഹൈദരാബാദ് ഭാഗങ്ങളും ഖമ്മം, രംഗറെഡ്ഡി, വാറങ്കല്‍ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.