സിംഗപ്പൂർ : നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റു. പവൻ കല്യാണിന്റെ ഇളയ മകനും 7 വയസുക്കാരനുമായ മാർക്ക് ശങ്കറിന് കാലിനും കൈയ്ക്കുമാണ് പൊള്ളലേറ്റത് .
അപകടത്തെ തുടർന്ന് ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂരിലേക്ക് തിരിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . വലിയ അപകടത്തിൽ നിന്നാണ് വൻ കല്യാണിൻ്റെ മകൻ രക്ഷപ്പെട്ടത്. സിംഗപ്പൂരിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം 19 പേർ തീപിടിത്തത്തിൽ മരിച്ചു എന്നും അതിൽ 15 പേർ കുട്ടികളാണ് എന്നുമാണ് പുറത്ത് വരുന്ന വിവരം.