അങ്കമാലി സ്നേഹസദൻ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷനിൽ മൂന്ന് ദിവസത്തെ ദേശീയ ശിൽപ്പശാല ആരംഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല Local മാനേജർ Rev. സിസ്റ്റർ സിറിൽ ഉദ്ഘാടനം നടത്തി. സ്നേഹസദൻ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജോഫി മരിയ അധ്യക്ഷത വഹിച്ചു.
D.Ed കോഡിനേറ്റർ സിസ്റ്റർ തുഷാര, HOD യും ദേശീയ ശില്പശാലയുടെ കോഡിനേറ്ററുമായ മിസ് ബോബി വിൽസൺ എന്നിവർ പ്രസംഗിച്ചു. “Reading Disorders- Dyslexia Assessment Diagnosis & Intervention ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ സെമിനാർ വിവിധ മേഖലകളിൽ പ്രഗൽഭരായ മിസ്. ലിൻസി ബേബി, മിസ് .വർഷ , മിസ്. മിലി മോഹൻ,മിസ് സുനി ജോളി,
മിസ്റ്റർ വി.വി ജോസഫ്, മിസ് . മാർലിൻ മാത്യു , മിസ്. ഗീത ഗോപി, മിസ്റ്റർ. മുഹമ്മദ് ഹാസിം, മിസ്. ഷൈനി ജോർജ്എന്നിവർ വിഷയ അവതരണം നടത്തുന്നു . കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 90 ഓളം അധ്യാപകർ ഈ ശിൽപ്പശാലയിൽ പങ്കെടുക്കുന്നു.