തിരുവനന്തപുരം: വേതന വർദ്ധനവ് അടക്കം ഉന്നയിച്ച് ആശാവർക്കർമാർക്ക് പിന്നാലെ രാപകൽ സമരം ഇന്ന് ആരംഭിച്ച് അങ്കണവാടി ജീവനക്കാർ . . ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് സമരം തുടങ്ങുന്നത്. അതേസമയം സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഹോണറേറിയം നൽകേണ്ടതില്ലെന്ന ഉത്തരവുമായി വനിത ശിശു വികസന ഡയറക്ടർ. ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു . വേതനം ഒറ്റത്തവണയായി നൽകുക,മിനിമം വേതനം 21,000 രൂപയാക്കുക, ഉത്സവ ബത്ത ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം .
അങ്കണവാടി ജീവനക്കാരുടെ രാപകൽ സമരം ഇന്ന് മുതൽ
പ്രശ്ന പരിഹാരത്തിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു .

Leave a comment
Leave a comment