തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. വേതന വര്‍ധനയുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. ഈ മാസം 17 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കും.
വേതന വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ടുളള വിഷയത്തില്‍ ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയത്. അതേസമയം സെക്രട്ടറ്ററിയേറ്റിന് മുന്നില്‍ നടക്കുന്ന ആശ വര്‍ക്കര്‍മ്മാരുടെ സമരം ഇന്ന് 34-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.