ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി. ഡോ അരുൺ ഐ പി എസിന് എതിരെ നടപടി എടുക്കാനാണ് കോടതി ഉത്തരവിട്ടത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം.
കേസിൻ്റെ എഫ്ഐആർ ചോർന്നതിലാണ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവായത്. പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിവാക്കിയെന്ന് വിമർശനം. ഡിസംബർ 23 നാണ് സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.