എംമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ . ചിത്രം ഇറങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരണം നടത്തിയ മേജർ രവിയുടെ പരാമർശങ്ങളെ തള്ളിയാണ് ആന്റണി പെരുമ്പാവൂർ എത്തിയിരിക്കുന്നത്. മോഹൻലാൽ സിനിമ കണ്ടിട്ടില്ല എന്നും അദ്ദേഹത്തിന് മാനസികമായി വളരെയധികം വിഷമമുണ്ട് എന്നുമായിരുന്നു മേജർ രവി വിവാദങ്ങൾക്ക് പിന്നാലെ പ്രതികരിച്ചത്.
മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇതെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയും എന്നും മേജർ രവി വ്യക്തമാക്കിയിരുന്നു . ഈ പരാമർശത്തെ തള്ളിയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് . മോഹൻലാൽ സാറിന് കഥയറിയാമെന്നും,അത് ഞങ്ങൾക്കെല്ലാവർക്കും അറിയാം എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മോഹൻലാൽ സാറിന് ഈ കഥ അറിയില്ലെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല,’ എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.