മുല്ലപെരിയാർ ഡാം അറ്റകുറ്റപ്പണി നടത്താൻ തമിഴ് നാടിന് താൽക്കാലിക അനുമതി നൽകി സംസ്ഥാനം. നിബന്ധനകൾക്ക് വിധേയമായാണ് അനുമതി നൽകിയത്. ജനങ്ങളുടെ ഭീതി മാറ്റുക എന്നതാണ് അറ്റകുറ്റപണിയുടെ പ്രാഥമിക ലക്ഷ്യം.
നേരത്തെ അറ്റകുറ്റപ്പണി നടത്താൻ എത്തിയ തമിഴ് നാട് സംഘത്തെ വനം വകുപ്പ് തടഞ്ഞിരുന്നു. തുടർന്ന് അനുമതി തേടി തമിഴ് നാട് സംസ്ഥാനത്തിന് കത്തയിച്ചിരുന്നു. വന സംരക്ഷണ നിയമം അനുസരിച്ച് നിബന്ധനകൾ പാലിച്ച് വേണം അറ്റകുറ്റപ്പണി നടത്താനാണ് താൽക്കാലിക അനുമതി നൽകിയത്.