മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് ശേഷം ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ പോകാറുണ്ട്.
ഇന്നിതാ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം. തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറഞ്ഞുവെന്നുമാണ് സന്തോഷ് വർക്കിയുടെ ആരോപണം. ‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ ഓണർ പറഞ്ഞതാണ്. ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല. കേരളത്തിൽ തിയറ്റർ റിവ്യു തുടങ്ങിയത് ആരാണ്.
ഇന്ന് ആറാട്ടണ്ണനെ ആർക്കും വേണ്ട. അയാളുടെ തിയറ്റർ ഫേമസ് ആയതെങ്ങനാ. ആറാട്ടണ്ണൻ ഇപ്പോൾ ഭ്രാന്തനാണ്’, എന്നാണ് സംഭവത്തെ കുറിച്ച് സന്തോഷ് വർക്കിയുടെ മറുപടി. അതെസമയം തിയറ്റര്‍ ഉടമയ്ക്ക് നേരെ മോശം വാക്കുകള്‍ സന്തോഷ് പ്രയോഗിക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരില്‍ ഇയാളെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതേ തിയറ്ററില്‍ തന്നെയായിരുന്നു ആ സംഭവവും അരങ്ങേറിയത്. പണം വാങ്ങിയാണ് ഇത്തരമൊരു കാര്യം ഇയാള്‍ ചെയ്തതെന്നും ആരോപണം ഉയര്‍ന്നു.
ഇതുകൂടാതെ മുന്‍പ് പലപ്പോഴും നടിമാരുടെ പേരില്‍ സന്തോഷ് വര്‍ക്കിയ്ക്ക് എതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടിമാരെക്കുറിച്ച് മോശമായ രീതിയല്‍ പറയുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് സന്തോഷ് വര്‍ക്കി.