ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മികച്ച ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കടന്ന മികച്ച എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. എട്ടില്‍ നിന്ന് അവസാന നാലില്‍ എത്താനുള്ള നോക്ക് ഔട്ടില്‍ ജീവന്മരണ പോരാട്ടങ്ങളാണ് കളി ആരാധാകര്‍ പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ ആറരക്ക് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇക്വഡോറും തമ്മിലാണ് ആദ്യമത്സരം.
ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ എക്കാലത്തെയും കരുത്തരായ ബ്രസീലിന് ബലാബലത്തില്‍ ഒട്ടും മോശക്കാരല്ലാത്ത ഉറൂഗ്വായ് ആണ് എതിരാളികള്‍. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. കാനഡ, പെറു ചിലി ടീമുകളെയാണ് അര്‍ജന്റീന മറികടന്നത്.
പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശനിയാഴ്ച രാവിലെ വെന്വസേല കാനഡയെയും ഞായറാഴ്ച രാവിലെ കൊളംബിയ പാനമയെയും നേരിടും. തിങ്കളാഴ്ച രാവിലെയാണ് ബ്രസീല്‍ ഉറുഗ്വേ പോരാട്ടം. ജൂലൈ 10, 11 തീയതികളില്‍ സെമിഫൈനല്‍ മത്സരം നടക്കും. പതിനാലിന് രാവിലെയാണ് ഫൈനല്‍ മത്സരം.