ന്യൂഡൽഹി : ഉത്തർപ്രേദശിൽ നടന്ന മഹാകുംഭമേളയ്ക്ക് ശേഷം ആയിരത്തോളം ഹിന്ദു ഭക്തരെ കാണാതായെന്നും എന്നാൽ ഇവരെ കണ്ടുപിടിക്കാനുള്ള നടപടി സർക്കാരിൽ നിന്ന് ഉണ്ടായില്ലെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എംപി. സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനും കേന്ദ്രസർക്കാരിനെതിരെ അഖിലേഷ് ആഞ്ഞടിച്ചത്.
കൂടാതെ കാണാതായവരെ കണ്ടെത്തണം എന്നും അവരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രൂക്ഷമായ വിമർശനമാണ് സർക്കാരിനെതിരെ അഖിലേഷ് യാദവ് ഉയർത്തിയത്. കാണാതായവരെക്കുറിച്ചുള്ള പോസ്റ്ററുകൾ പ്രയാഗ്രാജിൽ ഇപ്പോഴും ഉണ്ട്.എന്നാൽ സംസ്ഥാന സർക്കാർ ആ പോസ്റ്ററുകൾ നീക്കം ചെയ്യുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനക്കൂട്ടത്തെ കൈകാര്യം ചെയ്തതിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അഖിലേഷ് വിമർശിച്ചു.