കൊച്ചി : ഹൈബ്രിഡ് എസ്ഡി-വാന്‍ സംവിധാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്ഡി-വാന്‍ സംവിധാനം അവതരിപ്പിക്കാനായി വി ബിസിനസ് ഇന്‍ഫിനിറ്റി ലാബ്സ് ലിമിറ്റഡുമായി തന്ത്രപരമായ സഹകരണത്തില്‍ ഏര്‍പ്പെടും. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാനായി ഈ സഹകരണം ടെലികോം സേവനദാതാവായ വിയുടെ സംരംഭക വിഭാഗമായ വി ബിസിനസ്സിനെ സഹായിക്കും.
ഉയര്‍ന്നു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് മികച്ച പ്രതിരോധമാകും ഇതിലൂടെ ലഭിക്കുക. ഹൈബ്രിഡ് നെറ്റ്വര്‍ക്ക്, ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി, ഇന്റലിജന്റ് റൂട്ടിംഗ്, മോണിറ്ററിംഗ്, അനലിറ്റിക്സ് എന്നിവ പോലുള്ള പരിഹാരങ്ങള്‍ ബിസിനസുകള്‍ക്ക് നല്‍കുന്നതിനാണ് ഹൈബ്രിഡ് എസ്ഡി-വാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റല്‍ യുഗത്തില്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ആവശ്യമായ സുരക്ഷ നല്കി അവയെ ശാക്തീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഈ സഹകരണം വഴിയൊരുക്കുമെന്ന് വി ബിസിനസ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോചക് കപൂര്‍ പറഞ്ഞു.
നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ ഏറ്റവും ആധുനിക എസ്ഡി-വാന്‍ സുരക്ഷ നല്‍കാനുള്ള തങ്ങളുടെ നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിതെന്ന് ഇന്‍ഫിനിറ്റി ലാബ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാകേഷ് ഗോയല്‍ പറഞ്ഞു.