തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമാകുമ്പോള്‍ മാസക്കാലമായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. അമ്പതോളം വരുന്ന ആശാ പ്രവര്‍ത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. ആശമാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനോടുളള പ്രതിഷേധ പൊങ്കാലയാണ് അവര്‍ നടത്തുന്നത്.
സര്‍ക്കാര്‍ തങ്ങളെ നോക്കുന്നില്ലെന്നും അവരുടെ ഭാഗത്ത് പിടിവാശിയാണ് കാണുന്നതെന്നുമാണ് ആശമാര്‍ പറയുന്നത്. സമരപൊങ്കാലയാണെന്ന് ആശമാര്‍ പറയുമ്പോഴും, തങ്ങളുടെ ഒരു പ്രാര്‍ത്ഥന കൂടെയാണെന്ന് അവര്‍ കൂട്ടിചേര്‍ക്കുന്നുണ്ട്. ലോക്സഭയിലടക്കം ആശമാരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ അവതരിപ്പിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.