തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവര്‍ക്കര്‍മാർ നടത്തുന്ന സമരം ബിജെപി സ്പോണ്‍സേഡ് സമരമാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്. സുരേഷ് ഗോപിയും ബിജെപിയുമാണ് സമരത്തിന് പിന്നിലെന്നും ജയരാജൻ പറഞ്ഞു.
അതേസമയം സിപിഐഎം ആശമാരോടൊപ്പമാണെന്നും തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന് കൂട്ടിച്ചേർത്തു. ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22 ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് എം വി ജയരാജൻ്റെ പ്രഖ്യാപനം.