കണ്ണൂര്‍: അശ്വിനി കുമാര്‍ വധക്കേസില്‍ 13 പ്രതികളെയും കോടതി വെറുതെവിട്ടു. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇയാള്‍ക്കുള്ള ശിക്ഷ 14ന് കോടതി വിധിക്കും.
പ്രതികളായ 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷന് പറഞ്ഞു.
2005 മാര്‍ച്ച് 10-നാണ് ബസിനുള്ളില്‍ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തിയത്.
കേസിലെ 14 പ്രതികളില്‍ നാല് പ്രതികള്‍ ബസിനുള്ളില്‍ ആക്രമിച്ചു. അഞ്ച് പേര് പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. 14 പ്രതികളും എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു.