ചെന്നൈ: ഇൻ്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി 10ന് ചെന്നൈയിലെ വന്ദേ ഭാരത് റേക്കുകൾ, അമൃത് ഭാരത് ട്രെയിൻ കോച്ചുകൾ, വിസ്റ്റാഡോം ഡൈനിംഗ് കാർ എന്നിവ പരിശോധിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെത്തി.
സാദാരണ /ഇടത്തരം യാത്രക്കാരുടെ ബഡ്ജറ്റിനൊതുങ്ങുന്ന പ്രീമിയം കോച്ചിൻ്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച് അമൃത് ഭാരത് ഉറപ്പു നൽകുമെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളുടെയും ഫാനുകളുടെയും ഗുണനിലവാരം, ചാർജിംഗ് പോയിൻ്റുകൾ, കസേരകളിലെ ലംബർ സപ്പോർട്ട്, പുതുതായി രൂപകൽപ്പന ചെയ്ത ടോയ്ലറ്റുകൾ എന്നിവയും ട്രെയിനിൽ തയ്യാറാക്കിയിട്ടുണ്ട്.