പാളയം മാർക്കറ്റ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, വെട്ടുകാട് പള്ളി, ശങ്കുമുഖം, കോവളം, വർക്കല തുടങ്ങി എല്ലാം തിരുവനന്തപുരത്തിൻ്റെ സ്വകാര്യ അഹങ്കാരങ്ങളാണ് . എന്നാൽ ഇതുമാത്രമല്ല തിരുവന്തപുരത്തിന്റെ പ്രത്യേകതകളില്‍ ഏറ്റവും മനോഹരമായി തോന്നുന്നത്.തിരുവനന്തപുരത്ത് നിന്ന് പാറശ്ശാല, മാർത്താണ്ഡം ഒക്കെ കഴിഞ്ഞാല്‍ പിന്നെ തമിഴ്നാട് ആയി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തും, പത്തനംതിട്ടയിലും ഒക്കെ പോയി വരാവുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കഴിയും . തിരുവന്തപുരത്തെ സംബന്ധിച്ച് അടുത്ത കിടക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്നാട് അതുകൊണ്ട് തന്നെ വെക്കേഷൻ ഒകെ ആയാൽ ഭൂരിഭാഗം ആളുകളും ഒരു ട്രിപ്പ് പോകാൻ തിരഞ്ഞെടുക്കുന്നതും തമിഴ്നാട് തന്നെയാകും .
തിരുവനന്തപുരം – കന്യാകുമാരി പലരുടെയും യാത്രകളുടെ സ്ഥിരം ഡെസ്റ്റിനേഷൻ കൂടിയാണ്. ഇനി ആ റൂട്ട് പോകുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ് മാത്തൂർ തൊട്ടിപ്പാലം.കന്യാകുമാരി ജില്ലയില്‍ തിരുവട്ടാറില്‍ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്ന മാത്തൂർ തൊട്ടിപ്പാലം ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളില്‍ ഒന്നാണ് .ഏകദേശം 115 മീറ്റർ പൊക്കത്തില്‍ ഒരു കിലോമീറ്റർ നീളത്തില്‍ 1966-ലാണ് ഇത് നിർമ്മിച്ചത്. ഈ തൊട്ടിപ്പാലത്തിനു മുകളിലൂടെ നമുക്ക് നടന്ന് പോകാനാകും. കൂടാതെ ചെറിയ പടവുകളിലൂടെ താഴെയുള്ള നദിയിലെ സമീപത്തെത്താം. യൂട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മാത്തൂർ തൊട്ടിപ്പാലത്തെ പറ്റി നിരവധി വീഡിയോസ് ഉണ്ട്. വീഡിയോസ് ഒകെ കണ്ട് കഴിയുമ്പോൾ തീർച്ചയായും ഈ ഒരു സ്പോട്ടും നിങ്ങളുടെ അടുത്ത ട്രിപ്പിൾ ഉൾപ്പെടുത്തും എന്നതിൽ സംശയമില്ല