തലവൻ എന്ന ഹിറ്റിനു ശേഷം ആസിഫ് അലിയും ജിസ് ജോയും വീണ്ടും കൈകോർക്കുന്നു. ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിലാകും ചിത്രത്തിന്റെ നിർമാണം. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്പോർട്ടും ആണ് കാണിക്കുന്നത്.
ഇതിലൂടെ ഒരു പ്രവാസിയുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് ചിത്രം എന്ന സൂചനയാണ് ലഭിക്കുന്നത്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് മുതൽ ഒടുവിലായിറങ്ങിയ തലവന്റെ വരെ ഭാഗമായിരുന്നു ആസിഫ് അലി. മറ്റ് ജിസ് ജോയ് ചിത്രങ്ങളായ ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലേ വരെ,എന്നി ചിത്രങ്ങളിലും ആസിഫ് കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയിരുന്നു .
രേഖാചിത്രമായിരുന്നു ആസിഫിന്റെ ഒടുവിലത്തേതാണ് പുറത്തിറങ്ങിയ ചിത്രം ഇനി റിലീസിന് വരാൻ ഇരിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളി എന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്