ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും . കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് ‘രേഖാചിത്രം’ എന്നാണ് ആസിഫ് അലി പറയുന്നത്.
അതോടൊപ്പം ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.’രേഖാചിത്രം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണെന്ന് സംവിധായകൻ ജോഫിൻ ടി. ചാക്കോ പറഞ്ഞു. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ ഫെയിം സെറിൻ ശിഹാബ് തുടങ്ങിയവരാണ് രേഖാചിത്രത്തിലെ മറ്റ് താരങ്ങൾ.