കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 11,990 കോടി രൂപ കടന്നതായി 2024 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ഏകദേശം 69 ശതമാനം മിഡ് ക്യാപ് ഓഹരികളിലും, 24 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
കോഫോര്‍ജ് ലിമിറ്റഡ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ്, പിബി ഫിന്‍ടെക് ലിമിറ്റഡ്, പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്, ഫീനിക്സ് മില്‍സ് ലിമിറ്റഡ്, അജന്ത ഫാര്‍മ ലിമിറ്റഡ്, ആല്‍കെം ലബോറട്ടറീസ് ലിമിറ്റഡ്, വോള്‍ട്ടാസ് ലിമിറ്റഡ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവയിലാണ് ഏകദേശം 21 ശതമാനം വരുന്ന നിക്ഷേപവും.
ഏപ്രില്‍ 7, 2004 ലാണ് ഈ പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായതാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.