മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് നേരെയുണ്ടായ അക്രമണനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ബാന്ദ്ര പൊലീസ്. പിടികൂടിയ പ്രതിയെ ബാന്ദ്ര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ പുലർച്ചെയാണ് മോഷണ ശ്രമത്തിനിടെ സ്വന്തം വസതിയിൽ വെച്ച് താരത്തിന് കുത്തേൽക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
താരത്തിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നും വൃത്തങ്ങൾ പറയുന്നു. നടന്റെ ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. അത് ചെറുക്കാൻ ശ്രമിച്ചതോടെയാണ് താനും ആക്രമിക്കപ്പെട്ടതെന്ന് താരത്തിന്റെ മക്കളുടെ കെയർ ടേക്കർ ആയ മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ് മൊഴി നൽകി. പ്രതിയെ കണ്ടാൽ താൻ തിരിച്ചറിയുമെന്നും ഏലിയാമ്മ പറഞ്ഞു.