ഹൈദരാബാദ്: അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം.ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലെറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ കടന്ന് വീടിനു സമീപം എത്തിയ സംഘമാണ് അതിക്രമിച്ച് കയറി വസ്തുവകകൾ നശിപ്പിച്ചത്. സംഘം അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു.
പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സർവകലാശാലയിലെ ജെഎസി യിലെ എട്ട് അംഗങ്ങളെ അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സിനിമ പ്രചാരണത്തിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധക്കാർ എത്തിയത്.