ഛത്തീസ്ഗഡ്: കോട്ടയം സ്വദേശിയായ കന്യാസ്ത്രീക്കെതിരെ ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിന് കേസ്. ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പലായ ബിന്‍സി ജോസഫാനെതിരെയാണ് വിദ്യാര്‍ഥിനിയെ മതം മാറ്റാൻ ശ്രമിച്ചു എന്നതിനെ തുടർന്ന് പോലീസ് കേസ് എടുത്തിരിക്കുന്നത് . അതേസമയം ആരോപണം അടിസ്ഥാന രഹിതവും വ്യാജവുമാണെന്നാണ് ബിന്‍സി ജോസഫ് പറയുന്നത്.
പരാതിക്കാരിയായ വിദ്യാർത്ഥി പഠനത്തിലും ,ജോലിയിലും നിന്നും വിട്ട് നിന്നെനും ആവശ്യത്തിന് ഹാജർ ഇല്ലാത്തതിനാൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് കോളേജിൽ നിന്ന് നോട്ടിസുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മതപരിവർത്തനത്തിന് ഇവർ ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയതെന്നും സിസ്റ്റർ ബിൻസി വ്യക്തമാക്കി . ഈ മാസം രണ്ടിനാണ് വിദ്യാർത്ഥി പരാതി നല്‍കിയത്.