മലപ്പുറം : തിരൂരില്‍ സ്വകാര്യബസ് കണ്ടക്ടർ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണുമരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്.
ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ദനത്തിനിടയാക്കിയത് .സംഭവത്തിൽ മൂന്ന് ബസ്ജിവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ മാണൂര്‍ സ്വദേശിയായ അബ്ദുൾ ലത്തീഫ് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.