കാനഡ : കാനഡയിലെ ആര്‍ബട്ടയിലുള്ള കാല്‍ഗറി മൃഗശാലയിൽ ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം. രണ്ടു വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഐയറാണ് ചത്തത്.
പരിശീലനം നല്‍കുന്നതിനായി കൂട്ടില്‍നിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്റെ വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. ഉടൻ തന്നെ മൃഗശാലയിലെ വെറ്ററിനറി സംഘമെത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും തലയ്ക്കേറ്റ ഗുരുതര മുറിവിനെ തുടർന്ന് ഗൊറില്ല ചാവുകയായിരുന്നു.