സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി ഒന്നും രണ്ടും റാങ്കുകൾ നേടി കാത്തിരിക്കുമ്പോഴും സർക്കാർ ജോലി എന്നത് അവർക്ക് ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
വിവിധ സർക്കാർ സർവീസുകളിലേക്ക് പിൻവാതിൽ നിയമനങ്ങൾ വ്യാപകമാകുന്നുവെന്നത് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഒന്നും രണ്ടും പിണറായി സർക്കാർ 1.8 ലക്ഷം പാർട്ടി ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണം ; പി.പി ദിവ്യ കീഴടങ്ങില്ല
സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത 26 ലക്ഷത്തിൽപരം യോഗ്യരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസർക്കാർ പിൻവാതിലിലൂടെ ഇത്രയും സ്വന്തക്കാർക്കും പാർട്ടി ബന്ധുക്കൾക്കും നിയമനം നൽകിയിരിക്കുന്നത്.
കേരളത്തിൽ വർഷം 33,000 ഒഴിവുകളാണ് താൽക്കാലികാടിസ്ഥാനത്തിൽ വരുന്നത്. എന്നാൽ കണക്കു പ്രകാരം ഇതിൽ മൂന്നിലൊന്നിൽ മാത്രമേ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളു. ബാക്കി ശരാശരി 22000 ഒഴിവുകൾ എല്ലാ വർഷവും സിപിഎം- ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധുക്കൾക്കും കുടുംബക്കാർക്കുമായി വീതം വെച്ചു കൊടുത്തിരിക്കുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.
തോമസ് കെ.തോമസ് എം.എൽ.എക്ക് നേരെയുള്ള കോഴാരോപണം പാർട്ടി ചർച്ച ചെയ്യും ; എ.കെ ശശീന്ദ്രൻ
ഇത് നാഷണൽ എംപ്ളോയ്മെന്റ് സർവീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞ ചട്ടലംഘനമാണ്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സി നിയമനം തുടങ്ങാത്ത എല്ലാ ഒഴിവുകളിലും എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമനം വേണമെന്നാണ് ചട്ടം. എന്നാൽ ഇത് കാറ്റിൽ പറത്തിയാണ് സർക്കാർ വകുപ്പുകളിൽ സ്വന്തക്കാരെ തിരുകി കയറ്റുന്നത്.

വൻതോതിൽ ഒഴിവു വരുന്ന പൊതുവിദ്യാഭ്യാസം പോലുളള വകുപ്പുകളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമിക്കപ്പെട്ടത്. പ്രതിവർഷം ശരാശരി 11,000 ഒഴിവുകൾ വരുന്ന പൊതുവിദ്യാഭ്യാസം പോലുള്ള വകുപ്പുകളിൽ വെറും 110 വേക്കൻസികളിൽ മാത്രമാണ് കഴിഞ്ഞ വർഷം എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമനം ലഭിച്ചത്.
ബാക്കി മുഴുവൻ പാർട്ടി ബന്ധുക്കൾക്കു വീതം വെക്കുകയായിരുന്നു. ഇത്തരത്തിൽ അനധികൃത നിയമനം ലഭിച്ച മുഴുവൻ പേരെയും ഒഴിവാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി അർഹരാവയവർക്ക് നിയമനം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.