തിരുവനന്തപുരം: കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് നൽകുന്ന ജി എസ് ടി 18% ത്തിൽ നിന്ന് അഞ്ചു ശതമാനം ആയി കുറയ്ക്കണമെന്ന് ബേക്കറി ഉടമകൾ. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങൾക്ക് അഞ്ച് ശതമാനം മാത്രം ജി എസ് ടി ഈടാക്കുമ്പോൾ ബേക്കറിയിൽ ഉയർന്ന ജിഎസ്ടി ആണ് ഈടാക്കുന്നത്.
കൊഴുക്കട്ട പഴംപൊരി ചക്കയട വട്ടയപ്പം തുടങ്ങിയ പലഹാരങ്ങൾക്ക് ബേക്കറിയിൽ 18% ആണ് ജി എസ് ടി. എന്നാൽ ഇവ ഹോട്ടലുകളിലും ചായക്കടകളിലും എത്തുമ്പോൾ അഞ്ചു ശതമാനമാണ് നികുതി. സർവീസ് വിഭാഗത്തിൽ റസ്റ്റോറന്റുകൾപ്പെടുന്നു എന്ന കാരണത്താലാണ് ഈ കുറവ് അനുഭവപ്പെടുന്നത്. ബേക്കറികളിൽ വിൽക്കുമ്പോൾ ഈ പലഹാരങ്ങൾ ഏത് എച്ച് എസ് എൻ കോഡിൽ വരുമെന്ന് നിർവചിക്കാത്തതാണ് 18% നികുതിക്ക് കാരണം. നികുതി കുറയ്ക്കണമെന്ന് ആവശ്യവുമായി ബേക്കറി ഉടമകൾ ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്നാണ് ബേക്കറിയുടെ പ്രധാന ആവശ്യം.