കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാണിച്ച് നടൻ ബാല മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്കി. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.
തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബാല പരാതി നൽകിയിരിക്കുന്നത്. അജു അലക്സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല, അതിനു പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടരുകയാണെന്നും പരാതിയിൽ പരാമർശിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എലിസബത്തും ബാലയും ബാലയുടെ ഭാര്യ കോകില എന്നിവർ ആരോപണ പ്രത്യാരോപണങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ എത്തിയിരുന്നു.