തമിഴ് സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങി സംവിധായകനും നടനുമായ ബേസിൽ ജോസഫ് . സുധ കൊങ്കരയുടെ ചിത്രത്തിലൂടെയാകും ബേസിൽ തമിഴ് സിനിമയിലേക്ക് എത്തുക . ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. . ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ല എങ്കിലും തമിഴ് ചിത്രമായ പരാശക്തിയുടെ സെറ്റില്‍ ബേസില്‍ ജോസഫ് ജോയിന്‍ ചെയ്തുവെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരെ കൂടാതെ രവി മോഹന്‍, ശ്രീലീല, അതര്‍വ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം പൊന്മാന് എന്ന ചിത്രമാണ് ബേസിലിന്റേതായി അവസാനമായി റിലീസ് ചെയ്ത്. ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങളോടെ ഓ ടി ടി പ്ലാറ്റഫോമായ ജിയോ പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്.