ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ബിസിസിഐ. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സെലക്ടര്‍മാര്‍ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരെ നടന്ന തൊട്ടു മുമ്പുള്ള ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ബുമ്ര ടീമിന്റെ നേതൃത്വത്തിലുള്ള താരമാണെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലും ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ല.
ജസ്പ്രീത് ബുമ്രക്കൊപ്പം മുമ്പ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണക്കപ്പെട്ടിരുന്ന കെ എല്‍ രാഹുലും റിഷഭ് പന്തും ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇരുവരെയും വൈസ് ക്യാപ്റ്റനാക്കിയിട്ടില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഗ്രൗണ്ടില്‍ രോഹിത്തിന്റെ അഭാവത്തില്‍ ആരാകും ടീമിനെ നയിക്കേണ്ടിവരികയെന്നും വ്യക്തമല്ല. വെസ് ക്യാപ്റ്റനെ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന കാര്യത്തിലും ബിസിസിഐ വ്യക്തതവരുത്തിയിട്ടില്ല.
Thanks for sharing. I read many of your blog posts, cool, your blog is very good.