ന്യൂഡല്‍ഹി:രാമനവമി ആഘോഷം പ്രമാണിച്ച് ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ചതായി ബിസിസിഐ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാന് റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മത്സരങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു.കൊല്‍ക്കത്തയിലെ രാമനവമി ഉത്സവത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്.ഉത്സവത്തെ തുടര്‍ന്ന് ഐപിഎല്ലിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല.ഇതാണ് ആ ദിവസങ്ങളിലെ മത്സരങ്ങള്‍ പരസ്പരം മാറ്റാന്‍ കാരണം.
പാരസെറ്റമോൾ ഉൾപ്പെടെ അവശ്യ മരുന്നുകളുടെ വില വർധിക്കും
ഏപ്രില്‍ 17ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നിശ്ചയിച്ചിരുന്ന കൊല്‍ക്കത്ത-രാജസ്ഥാന് മത്സരം 16-ാം തീയതി ഇതേവേദിയില്‍ നടക്കും.16ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഗുജറാത്ത്- ഡല്‍ഹി മത്സരം 17ന് നടത്തും.സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.രണ്ട് മത്സരങ്ങൾ വിജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്.