മാർക്കോ എന്ന ഒറ്റ ചിത്രത്തിലൂടെ തലവര തെളിഞ്ഞ നടനാണ് ഉണ്ണി മുകുന്ദന്. മലയാളത്തിന് അകത്തും പുറത്തും വലിയ സ്റ്റാർട്ടം സ്വന്തമാക്കിയ നടൻ്റെ ആദ്യ നാളുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഗലാട്ട പ്ലസ് നടത്തിയ പാന്‍ ഇന്ത്യന്‍ ആക്ടേഴ്സ് റൗണ്ട് ടേബിളിലായിരുന്നു താരത്തിൻ്റെ പ്രതികരണം.
സിനിമയിലേക്കെത്തിയ ആദ്യ നാളുകളില്‍ വരുന്ന വേഷങ്ങളെല്ലാം ചെയ്താണ് മുന്നോട്ടു പോയിരുന്നതെന്നും നടനെന്ന നിലയില്‍ വലിയ ആത്മവിശ്വാസം തോന്നിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
പിന്നീട് ലാല്‍ ജോസ് ചിത്രമായ വിക്രമാദിത്യനിലെ വേഷമാണ് വഴിത്തിരവായതെന്നും ഉണ്ണി പറയുന്നു. ഷൂട്ട് നടക്കുമ്പോഴും എനിക്ക് പകരം മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്നെല്ലാം തോന്നുമായിരുന്നു. പക്ഷെ ആ സിനിമക്ക് ശേഷം നടനായി തന്നെ തുടരാമെന്ന് എനിക്ക് തോന്നി.
അതിനുമുന്‍പ് സിനിമകളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ എന്ന നടനെന്ന രീതിയില്‍ അഭിസംബോധന ചെയ്യുമ്പോള്‍ എനിക്കെന്തോ അതില്‍ പൂര്‍ണമായ ഒരു ബോധ്യം തോന്നില്ലായിരുന്നു. അതൊരു ബുദ്ധിമുട്ടായി പോലും തോന്നുമായിരുന്നു. കാരണം എനിക്ക് ചുറ്റും കാണുന്ന മറ്റ് അഭിനേതാക്കളുടെ അത്രയും വര്‍ക്കുകള്‍ ഞാന്‍ ചെയ്തിട്ടില്ലായിരുന്നു എന്നുമായിരുന്നു താരത്തിൻ്റെ പ്രതികരണം.