കുടിയേറ്റ തൊഴിലാളി വിരുദ്ധ പരാമർശം നടത്തി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ബംഗാളികളെ അടിച്ചോടിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുറയ്ക്കണമെന്നുമാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ സുരേഷ് ഗോപി പറയുന്നത് .തന്റെ പറമ്പ് വൃത്തിയാക്കാൻ ബംഗാളികൾ 1300 രൂപയോളമാണ് വാങ്ങിയതെന്നും വീഡിയോയിൽ പറയുന്നു.
അവൻ കൊണ്ടുവന്ന കൈക്കോട്ടിനും കൊട്ടയ്ക്കും 100 രൂപ വാടകയും വാങ്ങിയെന്നും അതിനാൽ താൻ ട്രാക്ടറടക്കം തൻ്റെ സ്ഥലത്ത് വാങ്ങിയിട്ടുവെന്നും സുരേഷ് ഗോപി വീഡിയോയിൽ പറയുന്നു.അതേസമയം സുരേഷ്ഗോപിയുടെ ഈ പരാമർശങ്ങൾക്കെതിരെ നിരവധി പേർ രംഗത്തെതുകയാണ് സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന സുരേഷ് ഗോപിയാണ് 1300 രൂപയുടെ കണക്ക് പറയുന്നതെന്നടക്കമുള്ള നിരവധി വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.