ബംഗളൂരു: കടുത്ത ജലക്ഷാമത്തെ തുടർന്ന് കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബംഗളൂരു. ഇത് സംബന്ധിച്ച് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് ഉത്തരവ് പുറത്തിറക്കി.
നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.