കൊച്ചി∙ ചാലക്കുടിയിൽ തുടക്കത്തിൽ പതറിയെങ്കിലും സുരക്ഷിതമായി മുന്നിലെത്തി യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. നിലവിലെ കണക്കനുസരിച്ച് ബെന്നി ബെഹനാൻ 11,500 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥാണ് – 36,490 വോട്ടുകൾ. എൻഡിഎ സ്ഥാനാർഥി 11,339 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.
ചാലക്കുടിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതിയ ട്വന്റി20യുടെ ചാർളി പോളിന് ഇതുവരെ ലഭിച്ചത് 5624 വോട്ടുകളാണ്. ബെന്നി ബെഹനാന്റെ ഭൂരിപക്ഷം ട്വന്റി 20 സ്ഥാനാർഥിക്ക് ആകെ ലഭിച്ച വോട്ടുകളേക്കാൾ കൂടുതലാണ്. ബെന്നി ബെഹനാന്റെ വിജയം ട്വന്റി 20 പിടിക്കുന്ന വോട്ട് ആശ്രയിച്ചായിരിക്കും എന്നതും ഇതോടെ മാറി എന്നു കാണാം.