ജനപ്രീയ മൊബൈൽ ബ്രാൻഡുകളുടെ ഒട്ടനവധി മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരുന്നത് . സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ച ഏറ്റവും നല്ല വർഷം കൂടിയായിരുന്നു ഇത്. ഇതിൽ ഈ വർഷം ഈ പുത്തൻ മോഡലുകൾ വാങ്ങിയവരും ഉണ്ട് ഇനി വാങ്ങാൻ പോകുന്നവരും ഉണ്ട് , അങ്ങനെ നിങ്ങൾ ഒരു സമർട്ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ ,അല്ലെങ്കിൽ പ്രീമിയം ഫോണുകളെ കുറിച്ച് അറിയാൻ താല്‍പ്പര്യമുള്ളവരും ഈ ലിസ്റ്റ് വിട്ടുകളയണ്ട. 2024 ഇയർ ഏൻഡ് ഓഫർ വഴി പുതിയ മുൻനിര സ്മാർട്ഫോണുകള്‍ വാങ്ങാൻ പ്ലാനിടുന്നവർക്കും ഇവ പ്രയോജനപ്പെടും. ലിസ്റ്റില്‍ Samsung Galaxy S24 Ultra മുതല്‍ Vivo X100 Pro വരെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സാംസങ് പ്രീമിയം ഫോണ്‍
നിങ്ങള്‍ക്ക് പ്രീമിയം പെർഫോമൻസിനായും, ആഡംബരത്തിനായും ഉപയോഗിക്കുകയാണെങ്കില്‍ സാംസങ് ഫ്ലാഗ്ഷിപ്പ് ഒരു നല്ല ഓപ്ഷൻ ആണ് . സാംസങ് ഗ്യാലക്സി S24 അള്‍ട്രാ Galaxy AI സപ്പോർട്ടുള്ള സ്മാർട്ഫോണാണ്. സർക്കിള്‍ ടു സെർച്ച് ഫീച്ചറാണ് ഇതില്‍ എടുത്തുപറയേണ്ടത്. അതുപോലെ AI ട്രാൻസ്ലേഷനും ഇതിലുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 ജെൻ 3 പ്രോസസറും, ക്വാഡ് ക്യാമറയുമാണ് പ്രധാന ഫീച്ചർ. വാങ്ങാനും വില അറിയാനും, ആമസോണ്‍ ലിങ്ക്.
Xiaomi 14
ഷവോമിയുടെ മുൻനിര സ്മാർട്ഫോണ്‍ Xiaomi 14 ഈ വർഷത്തെ മികച്ച ഫോണുകളിലൊന്നാണ്. ലെയ്ക ട്യൂണ്‍ ചെയ്ത ക്യാമറയും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെൻ 3 പ്രോസസറും ഇതിലുണ്ട്.
50MP+50MP+50MP ചേർന്ന ട്രിപ്പിള്‍ റിയർ ക്യാമറയുള്ള, താങ്ങാനാവുന്ന ബജറ്റിലുള്ള ഫോണാണിത്. Buy From Here
എല്ലാം തികഞ്ഞ ഒരു പ്രീമിയം സ്മാർട്ഫോണാണ്
iQOO 13 5G
50000 രൂപ റേഞ്ചിലാണ് ഐക്യൂ സ്മാർട്ഫോണ്‍ ഈ മാസമെത്തിയത്. 50-മെഗാപിക്സലിന്റെ ട്രിപ്പിള്‍ റിയർ ക്യാമറ ഇതിലുണ്ട്. ഒക്ടാകോർ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ആണ് പ്രോസസർ. ഡിസൈനും പ്രീമിയം മോഡലിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
iPhone 16 Pro Max
ഈ വർഷം സെപ്തംബറിന് റിലീസ് ചെയ്ത ഐഫോണ്‍ 16 സീരീസിലെ ഫ്ലാഗ്ഷിപ്പാണിത്. A18 പ്രോ ചിപ്സെറ്റും, 4K വീഡിയോ എഡിറ്റിങ്ങും ഇതിലുണ്ട്. 4K 120 FPS-ല്‍ സിനിമാറ്റിക് സ്ലോ-മോഷൻ നല്കുന്നു.
വിവോ X100 പ്രോ
മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ ഒരു കിടിലൻ പോരാളിയാണ് വിവോ X100 പ്രോ. ശക്തമായ ഡൈമെൻസിറ്റി പ്രോസസർ, വിപുലമായ റാമും സ്റ്റോറേജും ഇതിലുണ്ട്. Vivo X100 Pro-യ്ക്ക് ആഴത്തിലുള്ള വളഞ്ഞ ഡിസ്പ്ലേയും കരുത്തുറ്റ ബാറ്ററിയുമുണ്ട്.
ഈയിടെ എത്തിയ വിവോ X200 Pro ക്യാമറ, പെർഫോമൻസില്‍ മുൻഗാമിയേക്കാള്‍ കേമനാണ്.