ഹൈദരാബാദ്: ബെറ്റിംഗ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവരുൾപ്പെടെ 25 പേർക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. ജംഗ്ലി റമ്മിയെ പ്രമോട്ട് ചെയ്തതിനാണ് റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.എ23 യെ പ്രൊമോട്ട് ചെയ്തതിന് വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത് . യോലോ 247-നെ പ്രൊമോട്ട് ചെയ്തതിനാണ് മഞ്ചു ലക്ഷ്മിയ്ക്കെതിരെ കേസ്.
ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഇത്തരം ആപ്പുകൾ നടത്തുന്നുടെന്നും മാത്രമല്ല, ഇത് ഇടത്തരം അല്ലെങ്കില്‍ അതിലും താഴെ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. നിരവധി സെലിബ്രിറ്റികളും ഇന്‍ഫ്ലുവന്‍സര്‍മാരും വന്‍ തുക പ്രതിഫലം വാങ്ങി ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വഞ്ചനാക്കുറ്റത്തിനാണ് ഐടി ആക്ട് പ്രകാരവും ഭാരത് ന്യായ് സംഹിതയുടെ സെക്ഷന്‍ 318(4), മറ്റുവകുപ്പുകളും ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.