കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് എന്റര്ടെയ്ന്മെന്റ് പ്ലാറ്റ്ഫോമായ വിന്‍സോ ഗെയിംസിന്റെയും ഇന്ററാക്ടീവ് എന്റര്ടെയ്ന്മെന്റ് ആന്‍ഡ് ഇന്നൊവേഷന് കൗണ്‍സിലിന്റെയും (ഐഇഐസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം (ബിടിടിപി) നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളായ 20 ഗെയിം ഡെവലപ്പര്‍മാരെ പ്രഖ്യാപിച്ചു.
സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായ ഡിപിഐഐടിയുമായി സഹകരിച്ചാണ് ബിടിടിപിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. മൂന്ന് പതിപ്പുകളിലായി 1500-ലധികം ഗെയിംഡെവലപ്പര്‍മാരും വിദ്യാര്‍ത്ഥികളും പങ്കൈടുത്തു.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സിഇഒയും പ്രസിഡന്റുമായ ഡോ. മുകേഷ് അഗി, ആക്സല്‍ പാര്‍ട്ണേഴ്സ് സഹസ്ഥാകനായ പ്രശാന്ത് പ്രകാശ്, രുകം ക്യാപിറ്റലിന്റെ സ്ഥാപകയും മാനേജിംഗ് പാര്‍ട്ണറുമായ അര്‍ച്ചന ജഹാഗിര്‍ദാര്‍, ഡിപിഐഐടി ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ്, കലാരി ക്യാപിറ്റലിന്റെ എംഡി രാജേഷ് രാജു എന്നിവരുള്‍പ്പെട്ട ജൂറിയാണ് സീസണ് 3 ലെ വിജയികളെ വിലയിരുത്തിയത്.
വിജയികള്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ മാര്‍ച്ച് 17-21 വരെ നടക്കുന്ന ഗെയിംഡെവലപ്പര് കോണ്‍ഫ്രന്‍സ്, ഏപ്രില്‍ 3-5വരെ ഇന്ത്യയില്‍ നടക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് മഹാകുംഭ്, മെയ് 1-4 വരെ നടക്കുന്ന വേവ്സ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. നിക്ഷേപകര്‍, പ്രസാധകര്, വ്യവസായ മുന്നോടിക്കാര് എന്നിവരുടെ ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ അവരുടെ നൂതന ഗെയിമുകളും തദ്ദേശീയ ഗെയിമിംഗ് ഐപികളും പ്രദര്‍ശിപ്പിക്കും.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ഗെയിമിംഗ് മേഖല നിലവില്‍ 4 ബില്യണ്‍ യുഎസ് ഡോളറാണ്. 2034 ആകുമ്പോഴേക്കും 60 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂല്യം ഇന്ത്യന്‍ ഗെയിമിംഗ് മറികടക്കും.
ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം വികസിക്കുന്നത് കാണുമ്പോള്‍ ഗെയിം ഡെവലപ്പര്‍മാരെ മെന്റര്‍ ചെയ്യുന്നതിലൂടെയും രാജ്യത്തിന്റെ മികച്ച ഗെയിമിംഗ് ഉള്ളടക്കം കയറ്റുമതി ചെയ്യുന്നതിലൂടെയും ഈ പ്രോഗ്രാം പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന് ഊര്‍ജം പകരുന്നതായി ഡിപിഐഐടിയുടെ ജോയിന്റ് സെക്രട്ടറി സഞ്ജീവ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി അതിവേഗം വളരുകയാണെന്ന് ബിടിടിപിയുടെ ജൂറി അംഗമായ പ്രശാന്ത് പ്രകാശ് പറഞ്ഞു.മൂന്നാം പതിപ്പോടെ ബിടിടിപി ഇന്ത്യയിലെ ഗെയിം ഡവലപ്പര്‍മാരുടെ കഴിവുകള്‍ പുറത്ത് കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് വിന്‍സോ ഗെയിംസിന്റെ സഹസ്ഥാപകനായ പവന് നന്ദ അഭിപ്രായപ്പെട്ടു.