തിരുവനന്തപുരം: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. ഷെറിൻ വീണ്ടും കേസിൽ പ്രതിയായതും ,കൂടാതെ ഷെറിനെ മോചിപ്പിക്കുന്നതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും പ്രതിയെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിച്ചിട്ടുണ്ട്. ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചത്.
അതേസമയം മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചിരുന്നു. പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്. ഭാസ്കര കാരണവരെ മകൻ്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. കേസിൽ ഒന്നാം പ്രതിയായ ഷെറിനെ കൂടാതെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.