ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്ദേവ് സംവിധാനം ചെയുന്ന തമിഴ് ചിത്രമായ ‘ദി ഡോര്‍’ലൂടെ തമിഴ് സിനിമയിലേക്ക് വീണ്ടും എത്താൻ ഒരുങ്ങി ഭാവന. ഹൊറർ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി . ഹണ്ട് എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. ഭാവനയുടെ സഹോദരനാണ് ചിത്രത്തിന്റെ സംവിധായകനായ ജയ്ദേവ് കൂടാതെ ചിത്രം നിർമ്മിക്കുന്നത് താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന് ആണ്.
ചിത്രത്തിൽ ഭാവനയെ കൂടാതെ നടന് ഗണേഷ് വെങ്കിട്ടറാമും എത്തുന്നുണ്ട് . ഒരു പോലീസ് വേഷത്തിലാണ് നടന് എത്തുക എന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാർച്ച് 21 നാകും ചിത്രം തീയേറ്ററുകളിൽ എത്തുക