ചാംപ്യൻസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ബുംമ്രയുടെ പുറത്താകൽ. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ ഫാസ്റ്റ് ബൗളർ ബുംമ്ര കളിക്കില്ല. ബിസിസിഐ തന്നെയാണ് ഇപ്പോൾ നിർണായക തീരുമാനമെടുത്തത്. ചാംപ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.
കഴിഞ്ഞ മാസം സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് പൂർണ്ണ ഫിറ്റ്നസ് കൈവരിക്കാൻ കഴിഞ്ഞിട്ടിലായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. ബുംമ്രയ്ക്ക് പകരം ഹർഷിത് റാണയെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.