വത്തിക്കാൻ : ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഇന്ന് കർദിനാൾ ആയി സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് സ്ഥാനാരോഹണം നടക്കും. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ മുഖ്യ കാര്‍മികത്വം വഹിക്കും. ജോർജ് കൂവക്കാടിനോടൊപ്പം 20 പേരെയും കര്‍ദിനാളായി ഉയര്‍ത്തും.
ചടങ്ങിന് ശേഷം വത്തിക്കാൻ കൊട്ടാരത്തിൽ പോയി ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം വാങ്ങും. ഞായറാഴ്ച പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ 7 അംഗ സംഘം പങ്കെടുക്കും. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.