‘വീണിടത്ത് കിടന്ന് ഉരുളുന്ന സമീപനമാണ് ബിജെപിയും സിപിഎമ്മും ഉയർത്തുന്നത്. എല്ലാവരും വസ്ത്രം കൊണ്ടുവരുന്നത് സഞ്ചിയിൽ പൊതിഞ്ഞു ആണോ..?, സിപിഎം ജില്ലാ സെക്രട്ടറി ആരാണ്..? പാലക്കാട് എസ് പി ആണോ..? പോലീസിന്റെ കയ്യിലുള്ള ദൃശ്യങ്ങൾ അവർക്ക് എങ്ങനെ കിട്ടി..?, ഇതൊരു നാടകമാണ്.
എം ബി രാജേഷ് മന്ത്രിയും അയാളുടെ അളിയനും കൂടി ഉണ്ടാക്കിയ നാടകം ആണിത്. എല്ലാ ദിവസവും കൂടുന്ന യോഗം ആണ് ഇന്നലെയും അവിടെ നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ എല്ലാം ഉണ്ട്. അത് പരിശോധിക്കട്ടെ. തിരിച്ചറിയൽ രേഖ പോലും ഇല്ലതെയാണ് പോലീസ് വനിതാ നേതാക്കളുടെ റൂമിലേക്ക് ഇടിച്ച് കയറിയത്.
ഇതിന് മന്ത്രി മറുപടി പറയേണ്ടി വരും. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം പോലെയാണ് ഇതും. സിപിഎം വ്യാജമായി സൃഷ്ടിച്ച നാടകം ആയിരുന്നു ഇന്നലെ. ആ ഹോട്ടലിൽ എല്ലാവരും താമസിക്കുന്നുണ്ട്. എല്ലാവരും ട്രോളി ബാഗുമായി ആണ് വരുന്നത്. അതിൽ എന്ത് അസ്വഭാവികത.
ബിജെപി നേതാക്കളെ സഹായിക്കാൻ, കൊടകര കുഴൽപ്പണക്കേസ് മറയ്ക്കുവാൻ ആയിരുന്നു ഇന്നലത്തെ നാടകം. ബിജെപി, സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് കൈരളി,ബിജെപി, സിപിഎം പ്രവർത്തകരെ മുൻപേ അറിയിച്ചായിരുന്നു നാടകം.
സിപിഎം ജില്ലാ സെക്രട്ടറിയുടെ വിഡ്ഢിത്തത്തിന് മറുപടി പറയാൻ ഞാൻ ഇല്ല. ഇന്നലത്തെ നാടകത്തിൽ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിക്കും പരാതി നൽകി.’ – വി.ഡി സതീശൻ പറഞ്ഞു.