ബിജെപി കാലടി മണ്ഡലം സെക്രട്ടറിയും എന്‍എസ്എസ് നേതാവുമായ സലീഷ് ചെമ്മണ്ടൂര്‍ നിര്യാതനായി.41വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണം.കാലടിയിലെ സാംസ്ക്കാരിക സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു സലീഷ്.കാലടി മഹാശിവരാത്രി,പുത്തന്‍കാവ് മകരച്ചൊവ്വ മഹോത്സ സമിതി,തോട്ടകം എന്‍ എസ് എസ് കരയോഗം സമിതി തുടങ്ങി നിരവധി സംഘടനനകളുടെ നേത്യസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിജെപിയുടെ കരുത്തനായ പോരാളിയും,പൊതു പ്രവര്‍ത്തകനുമായ ഇദ്ദേഹം സംസ്ഥാന തലത്തിലെ ശക്തമായ സാനിന്ധ്യമായിരുന്നു.
മോദിയാവാന്‍ ഞാനില്ല;വിശദീകരണവുമായി നടന് സത്യരാജ്

ബിജെപിയുടെ എല്ലാ സമരമുഖങ്ങളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തിയായിരുന്നു സലീഷ്.അങ്കമാലി കാലാടി മേഖലയിലെ പൊതു പ്രവര്‍ത്തനത്തില്‍ കക്ഷി രാഷ്ട്രീയഭേദമന്യ ഏവരുടെയും പ്രിയങ്കരനായ നേതാവാണ് വിട പറഞ്ഞിരിക്കുന്നത്.അച്ഛന് പരേതനായ ശിവന്പ്പിളള,അമ്മ ശാരദ.ഭാര്യ പത്മിനി.മകന് ശ്രീഹരി.മ്യതദേഹം ആലപ്പൂഴ എല്‍ എഫ് ആശുപത്രിയിലാണ്.ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ മാണിക്യമംഗലം ബെന്നീസ് പാര്‍ക്കിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് കാലടി എന്‍എസ്എസ് ശ്മശാനത്തില്‍.