ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കണമെന്ന ബിജെപി നേതാവ് ആശ നൗട്ടിയാലിന്റെ പരാമർശം വിവാദമാകുന്നു. അഹിന്ദുക്കൾ ക്ഷേത്രത്തിന്റെ പവിത്രതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇതിനെതിരെ രംഗത്ത് വന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്നും അതിനെ എത്രകാലം ബിജെപി മതവുമായി ബന്ധിപ്പിക്കുമെന്നും ചോദിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ബിജെപിയുടെ സ്ഥിരം രീതിയാണെന്നും മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.