പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 150 ന് പുറത്ത്. മുന്‍നിര ബാറ്റിംഗ് തകര്‍ന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
41 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്കോറര്‍. ഓസീസിനായി ജോഷ് ഹാസില്‍വുഡ് നാലും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് ജസ്പ്രീത് ബൂംറ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ക്ഷമയോടെ പിടിച്ച് നിന്ന് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.
സജി ചെറിയാന് പിന്തുണ, രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഐഎം
ടീമിലെ സീനിയര്‍ താരവും ഇന്ത്യന്‍ പ്രതീക്ഷയുമായിരുന്ന കോഹ്ലി ഇത്തവണയും നിരാശപ്പെടുത്തി. 12 പന്ത് നേരിട്ട് അഞ്ച് റണ്‍ മാത്രമെടുത്ത് കോഹ്ലി മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.
ഋഷഭ് പന്തും അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 48 റണ്‍സാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. പന്ത് 37 ഉം ഓപ്പണര്‍ കെഎല്‍ രാഹുല്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. വാലറ്റത്തെ കൂട്ടുപിടിച്ച് നിതീഷ് നടത്തിയ ചെറുത്ത് നില്‍പ്പാണ് സ്കോര്‍ 150 ലെത്തിച്ചത്.