നടിയെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. നടി ഹണി റോസിന്റെ പരാതിയിലാണ് ബോബിക്കെതിരെ കേസ്. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി കൊച്ചി ഡി സി പി. ഹണി റോസിന്റെ രഹസ്യ മൊഴി കൂടി പരിഗണിച്ചാകും നടപടി എന്നും ഡി സി പി. പ്രതിയുടെ സമാനമായ മറ്റ് പരാമർശങ്ങൾ കൂടി പരിഗണിക്കുമെന്നും കൊച്ചി ഡി സി പി വ്യക്തമാക്കി.
സംഭവത്തിൽ രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി നടി ഹണി റോസ് രംഗത്ത് വന്നിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശനങ്ങൾ രാഹുൽ നിർവീര്യമാക്കാൻ ശ്രമിക്കുന്നുവെന്ന് നടി ആരോപിച്ചു. തന്നെ അധിക്ഷേപിച്ച യുട്യൂബർ മാർക്കെതിരെയും നടപടിക്കൊരുങ്ങി ഹണി.