താൻ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയെ സഞ്ചരിക്കേണ്ടി വന്നിരിക്കുകയാണ് പ്രമുഖ വ്യവസായി കൂടിയായ ബോബി ചെമ്മണ്ണൂരിന്. കടുത്ത ലൈംഗിക വൈകൃതത്തോടുള്ള പരാമർശങ്ങൾ നടത്തുമ്പോഴും തന്റേതായ ആരാധക വൃത്തം സൃഷ്ടിക്കുവാൻ ബോബിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ജയിലിൽ ആയപ്പോഴും തിരികെ പുറത്തിറങ്ങുമ്പോൾ പഴയ ആരാധക വൃത്തത്തെ വീണ്ടും സജീവമായി നിലനിർത്തുവാനുള്ള വഴികളും ബോബി തേടിയിരുന്നു. അതിനുവേണ്ടിയുള്ള ആലോചനയിൽ നിന്നുമാകും ജാമ്യം ലഭിച്ച ശേഷവും ജയിലിൽ തന്നെ തുടരുന്നതിനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടാവുക. എന്നാൽ ആ കുബുദ്ധി ബോബിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.
ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ബോബി നാടകം കളിക്കരുത് എന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുവാനും തങ്ങൾക്ക് അറിയാമെന്നും കോടതി പറയുന്നു. കഥകൾ മെനയാൻ ശ്രമിക്കുകയാണോ എന്നും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ഈ പരിശ്രമമെന്നും മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.
കോടതിയെപ്പോലും അപമാനിക്കാൻ നടത്തിയ ശ്രമങ്ങൾ അംഗീകരിക്കാൻ ആവില്ല. വേണമെങ്കിൽ ഒരു മാസത്തിനകം പോലും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടാൻ തനിക്കറിയാം. ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ ആരാണ്. നീതി ന്യായ വ്യവസ്ഥ ഇവിടെയുണ്ടെന്നും പറഞ്ഞ ഹൈക്കോടതി കാരണം കാണിച്ച് വിശദീകരണം നൽകാനും നിർദേശം നൽകി. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്നും കോടതി താക്കീത് നൽകി.ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്.
സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. കോടതി ബോബിയെ വെറുതെ അങ്ങ് വിമർശിച്ച് പോവുക മാത്രമല്ല ചെയ്തിട്ടുള്ളത്. മറ്റ് ആരോപണങ്ങളിലും സാമ്പത്തിക ക്രമക്കേടുകളിലും തുടർ അന്വേഷണങ്ങൾക്കുള്ള സാധ്യതയും കോടതി തുറന്നിടുന്നുണ്ട്.
കേരളത്തിലെ അന്വേഷണ ഏജൻസികളുടെ ശല്യം മാത്രമല്ല ബോബിക്ക് ഇനി ഉണ്ടാവുക. കേന്ദ്ര ഏജൻസികളും ബോബിക്ക് പിന്നാലെ കൂടുവാനുള്ള സാധ്യതകളും ഏറെയാണ്. നിലവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ദേശീയ ഏജൻസിയായ ഇഡി ബോബിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ തൃശ്ശൂരിലെ ഫിജികാർട്ട് ഓഫീസിൽ പരിശോധന പോലും നടന്നിരുന്നു. ഈ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുക്കുകയും ടീം ലീഡേഴ്സിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയുടെ മറവിൽ വിദേശത്തേക്ക് പണം കടത്തിയെന്ന സംശയവും വിവിധ ഏജൻസികൾക്ക് ഉണ്ട്. മുഖം മിനുക്കുന്നതിന് കൂടുതൽ ഷോകൾ ഇറക്കിയത് ബോബിയെ കൂടുതൽ എടാകുടങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.
അതേസമയം, കേസിൽ ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണൂരിനെ വിവാദം വിട്ടൊഴിയുന്നില്ല. ജയിലിൽ ബോബിക്ക് പ്രത്യേക പരിഗണന ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. ഈ മാസം 9നാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡിൽ കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്. ഈ ദിവസങ്ങളിൽ ബന്ധുക്കളും അഭിഭാഷകരും ബോബിയെ കാണാൻ എത്തിയിരുന്നു. എന്നാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ ചില അടുപ്പക്കാർ ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമായാണ് എന്നാണ് ആരോപണം. ഇതിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പേരു മാത്രമാണ് സന്ദർശക ഡയറിയിൽ ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരും ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ ഇരിക്കുകയും ബോബിയുമായി അവിടെവച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നാണ് ആരോപണം. അതിനൊപ്പം ബോബിക്ക് ഫോൺ ചെയ്യാനും മറ്റുമായി 200 രൂപ നൽകിയതിലും ചട്ടക്രമം പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ജയിലിൽ എത്തിയപ്പോൾ ബോബിയുടെ പക്കൽ പണമൊന്നും ഇല്ലായിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാൽ പിന്നീട് 200 രൂപ ബോബിക്ക് കൈമാറുകയും ഇതു രേഖകളിൽ ചേർക്കുകയും ചെയ്തെന്നാണ് വാദം. എന്നാൽ ഇക്കാര്യങ്ങൾ ജയിൽ അധികൃതർ നിഷേധിച്ചു.
ബോബിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന് ജയിൽ ജീവനക്കാർക്കിടയിൽ തന്നെ മുറുമുറുപ്പുകൾ ഉയർന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയതായും അറിയുന്നു. അതിബുദ്ധിയും വീണ അവസരങ്ങൾ പോലും കൂടുതൽ ബിസിനസ് രീതിയോടെ സമീപിക്കുവാനുള്ള കുരുട്ടുബുദ്ധികളും ആണ് ബോബിയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. കൂടെയുള്ളവരിൽ ബോധമുള്ളവർ വേദം ഓതി നന്നാക്കിയാൽ ബോബിക്ക് നല്ലത്.